ഫെബ്രുവരി 13 നു കൊട്ടാരക്കര ബസ് സ്റ്റാൻ ഡിന് അടുത്ത് ചവറിനു തീയിട്ടപ്പോൾ
വൈകിട്ട് മൂന്നര മണിയോടടുത്ത് പുകഞ്ഞു കത്തി തുടങ്ങിയ പ്ലാസ്റ്റിക്, തെർമോകോൾ റബ്ബർ പേപ്പർ മറ്റു മാലിന്യങ്ങൾ എന്നിവയുടെ കൂമ്പാരം മണിക്കൂറുകളോളം പുക വമിച്ചു. ചുറ്റിയടി ച്ച പുകയിൽ പെട്ട് ആയിരക്കണക്കിന് യാത്രക്കാർ വല്ലാതെ വിഷമിച്ചു. പുക നിമിത്തം കണ്ണുകൾ നീറിയും ശ്വാസം മുട്ടിയും ചുമച്ചും ജനം വലഞ്ഞു
 |
പുക നിറഞ്ഞ ബസ് സ്റ്റാന്റ് |
 |
പുകമറയിലൂടെ ഓടി പുറത്തേക്ക് പോകുന്നവർ |
 |
മൂക്ക് പൊത്തി പുകയിൽ നിന്ന് രക്ഷ നേടുന്നവർ |
കുട്ടികളും വൃദ്ധരും ഗർഭിണികളുംആസ്ത്മ രോഗികളും ഉൾപെടെ യുള്ള ജനങ്ങൾ തിങ്ങി നിറഞ്ഞ ബസ് സ്റ്റാന്റ് പരിസരത്ത് തീയിട്ടത് ശരിയോ ?
നിങ്ങളുടെ അഭിപ്രായം കമന്റ് ആയി രേഖപ്പെടുത്തുക .അടുത്ത പോസ്റ്റ് ശ്രദ്ധിക്കുമല്ലോ