BEST BLOGGER SCHOOL AWARD GOES TO GUPS PADINJATTINKARA

Friday, 27 June 2014

For a creative school

വിദ്യാലയങ്ങൾ  മികച്ചതാകാൻ 


നമ്മുടെ വിദ്യാലയങ്ങളിൽ ക്രിയാത്മകമായ ഒ ത്തിരി  പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നുണ്ട് എന്നാൽ ചെയ്തു തീർത്തു എന്ന ചാരിതാർത് ഥത്തിനപ്പുറം അതിന് അക്കാദമികമായ പ്രസക്തി  എത്രത്തോളം എന്ന് ചിന്തിച്ചിട്ടുണ്ടോ?

  • കുട്ടികളുടെ പഠന മികവിന് അതെത്രത്തോളം സഹായകമായി?
  • ഓരോ കുട്ടിയേയും അത് മികവിലെയ്ക്ക് നയിക്കുന്നുണ്ടോ?ആ മികവുകൾ ദൃശ്യവും  അളക്കാവുന്നവയും ആണോ?
  • സ്കൂളിന്റെ ആകെയുള്ള വികസനത്തിന് അത് സഹായകമായിട്ടുണ്ടോ?
  • പാഠഭാഗ ങ്ങളുമായി അതിനെ ബന്ധിപ്പിക്കാൻ  എത്രത്തോളം കഴിഞ്ഞു?
  • സ്കൂളിന്റെ പരിസ്ഥിതിയുമായി എത്രത്തോളം അത് ഇണങ്ങുന്നു ?
  • അതിൽ നിന്ന് കുട്ടികൾക്ക് കിട്ടുന്ന അറിവുകൾ  കൃത്യമായി അവരുടെ ചിന്തകളെയും പ്രവൃത്തിക ളെയും ഗുണാത്മ കമായി സ്വാധീനിക്കുന്നുണ്ടോ?
  • പ്രവർത്തനന്ത്തിലൂടെ കുട്ടികൾ ആർജിച്ച  മനോഭാവങ്ങൾ അവരുടെ സംസ്കാരത്തിന്റെ ഭാഗം ആകുന്നുണ്ടോ?  
                                            ഇത്തരം കാര്യങ്ങൾ മനസ്സി ൽ വച്ച് വേ ണം ഒരു  പഠന പ്രവർ ത്തനം നല്കേണ്ടത് . ഇതിനായി  സൂക്ഷ്മ തല ആസൂത്രണം  ആവശ്യമാണ്  ഉദാഹരണമായി ഒരു സ്കൂളിലെ ചില  പ്രവർത്തനങ്ങളുടെ  ആസൂത്രണം നോക്കൂ .




ഇത്തരത്തിൽ കൃത്യവും അളക്കാവുന്നതുമായ പഠന മികവുകൾ ആദ്യം ലിസ്റ്റ് ചെയ്ത് അതിനായുള്ള സ്രോതസ്സുകൾ , പ്രവർത്തനങ്ങൾ ,സഹായക ഘടകങ്ങൾ പ്രതീക്ഷിത ബുദ്ധി മുട്ടുകൾ എന്നിവ കണ്ടെത്തി മുന്നോട്ടു പോയാല സ്കൂൾ കൂടുതൽ മികച്ഛതാകില്ലേ? 
നമുക്ക് മാതൃകകകൾ സൃഷ്ടിക്കാം 
മികവുകൾ പ്രത്യക്ഷത്തിൽ അറിയുന്ന രീതിയിലാക്കാം 
ഓരോ വിദ്യാലയവും മികച്ചതാകട്ടെ