സാങ്കേതികവിദ്യയുടെ ഗുണഫലങ്ങള്‍ വിദ്യാഭ്യാസ പ്രക്രിയയില്‍
പ്രയോജനപ്പെടുത്തുന്നതുവഴി പഠനം രസകരവും താത്പര്യജനകവു മായിത്തീരുമെന്ന് നമുക്കറിയാം.വിവര വിനിമയ സാങ്കേതിക വിദ്യയുടെ സംഭാവനകളിലൊന്നായ 'ബ്ലോഗ് 'ഒരു മിനി വെബ്സൈറ്റാണല്ലോ. പഠനമികവുകള്‍ പ്രസിദ്ധപ്പെടുത്തുന്നതിനും വിദ്യാലയതല മികവുകള്‍ പങ്കുവയ്ക്കുന്നതിനും സ്കൂളുകള്‍ക്ക് ബ്ലോഗ് പ്രയോജനപ്പെടുത്തുവാന്‍ കഴിയും.
ജില്ലയിലെ തെരഞ്ഞെടുത്ത സബ് ജില്ലകളിലെ 12 വിദ്യാലയങ്ങളില്‍ പഠനം മെച്ചപ്പെടുത്തുന്നതിന് ബ്ലോഗ് പ്രയോജനപ്പെടുത്തുന്നതിനെപ്പറ്റി ഡയറ്റ് ആലോചിക്കുന്നു.
ചടയമംഗലം, കൊട്ടാരക്കര, ചാത്തന്നൂര്‍, കൊല്ലം എന്നിവയാണ് സബ് ജില്ലകള്‍. സബ് ജില്ലകളുടെ ചുമതലയുള്ള ഡയറ്റ്ഫാക്കല്‍റ്റികളുടെ സേവനം ഉപയോഗപ്പെടുത്തും.
നവംബര്‍ 5നു മുമ്പ് സ്കൂള്‍തല വിവരശേഖരണം പൂര്‍ത്തിയാക്കും. സ്കൂളുകളിലെ അദ്ധ്യാപകര്‍ക്ക് നവംബര്‍ 11,12 തീയതികളില്‍ പരിശീലനം നല്കും. 6 ന് ജില്ലാതല സെമിനാറും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
സ്കൂളുകളെ സംസ്ഥാനതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന മികവിന്റെ കേന്ദ്രങ്ങളാക്കുകയാണ് ലക്ഷ്യം. കൊല്ലം ഡയറ്റ് സീമാറ്റിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.ശ്രീ. കെ.കേശവന്‍ പോറ്റി (പ്രിന്‍സിപ്പല്‍), ഡോ.റ്റി.ആര്‍. ഷീജാകുമാരി, ശ്രീ.ജി.എസ്.ദിലീപ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്കും.