BEST BLOGGER SCHOOL AWARD GOES TO GUPS PADINJATTINKARA

Thursday, 11 September 2014

world tourism day

ലോക  വിനോദ സഞ്ചാര ദിനം സെപ്റ്റംബർ 27 
                                                                  Fantum Rock At Wayanad

. 1980, മുതല്ക്കാണ്  United Nations World Tourism Organization   September 27     ലോക  വിനോദ സഞ്ചാര ദിനം    (World Tourism Day  )ആയി ആഘോഷിച്ചു തുടങ്ങിയത് ഓരോ വർഷവും ഒരു നിശ്ചിത തീം ആധാരമാക്കിയാണ് ഇത് ആഘോഷിക്കുന്നത് . Tourism and Community Development എന്നതാണ് ഇത്തവണത്തെ വിനോദ സഞ്ചാര ദിനത്തിന്റെ തീം

പ്രാധാന്യം 
1.വിനോദ സഞ്ചാരം വിവിധ സംസ്ക്കാരങ്ങളെ കുറിച്ച് അറിവ് നല്കുന്നു 
2. അത് വിവിധ സംസ്ക്കാരങ്ങളെ  കൂടിയിണക്കുന്നു 
3.അത് മാനസിക ഉല്ലാസം നല്കുന്നു 
4.ഒരു രാജ്യത്തിന്റെ സമ്പത്ത് ഘടനയെ അത് ഉയർത്തുന്നു 
5.വിവിധസംസ്കാരങ്ങളുമായി പൊരുത്തപ്പെടാനും വൈവിദ്ധ്യങ്ങളെ ഉൾക്കൊള്ളാനും ഉള്ള മനോഭാവം ഉണർത്തുന്നു 
6. ദേശീ യ ഉദ്ഗ്രഥനത്തെ പ്രോത്സാഹിപ്പിക്കുന്നു 
7 .ജൈവ വൈവിധ്യങ്ങളുടെയും മറ്റും കൈമാറ്റം സാധ്യമാക്കുന്നു 
8 വിവിധ പ്രാദേശിക ഉല്പന്നങ്ങളുടെ വിപണ നം സാധ്യമാക്കുന്നു 
9 വിവിധ പ്രദേശ ങ്ങളിലെ കാലാവസ്ഥ ,ജൈവ വൈവിധ്യം, ജനങ്ങളുടെ ജീവിതരീതി തുടങ്ങിയവയെ കുറിച്ച് അറിവ് ലഭിക്കുന്നു 
10 സഞ്ചാര സാഹിത്യവും ഫോട്ടോഗ്രഫി ,ചിത്ര രചന documentary  നിർമാണം തുടങ്ങിയവയ്ക്ക് സഹായകമാണ് 

വൈവിദ്ധ്യം 

                                   ടൂറിസം വിവിധ തരത്തിലാകാം 
ഇക്കോ റ്റൂറിസം 
ഫാം ടൂറിസം 
ഇന്റസ്റ്റ്രിയൽ ടൂറിസം 
ഗവേഷണ ടൂറിസം 
വിനോദ ടൂറിസം 

 സ്കൂളിൽ എന്തൊക്കെ ?

  • സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങ-ൾ ലിസ്റ്റ് തയ്യാറാക്കാം 
  • വിനോദ യാത്രാ വിവരണ മത്സരം 
  • പ്രാദേശിക വിനോദ യാത്രാ കേന്ദ്രങ്ങളിലേയ്ക്ക് യാത്ര 
  • വിനോദസഞ്ചാര പതിപ്പ് 
  • ക്വിസ് -വിനോദസഞ്ചാര കേന്ദ്രങ്ങളെ കുറിച്ച് 
  • വിനോദ സഞ്ചാരം വർദ്ധിപ്പിക്കാൻ -വിഷൻ തയ്യാറാക്കൽ (ഇതിൽ എല്ലാ കുട്ടികളെയും  ഉൾപെടുത്തണം .വ്യക്തിഗതമായി മത്സര അടിസ്ഥാനത്തിൽ എഴുതിച്ച് ശേഷംഏറ്റവും നല്ലതിന്  സമ്മാനവും നല്കാം  ഒരുമിച്ചു ചേർത്ത് സ്കൂൾ വിഷൻ ആക്കാം .ഇത് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറാം 


No comments: