BEST BLOGGER SCHOOL AWARD GOES TO GUPS PADINJATTINKARA

Thursday, 5 June 2014

World Environment day celebrations at DIET Kollam

പ്രകൃതി സംരക്ഷണം ഒരു വ്രതമാക്കുവാൻ 

ഡയറ്റി ലെ പരിസ്ഥിതി ദിനാഘോഷങ്ങൾ അസംബ്ലിയിലെ ആദിത്യ യുടെ ചിന്തോദ്ദീപകമായ പരിസ്ഥിതി കുറിപ്പ്  വയനയോടു കൂടിയാണ് ആരംഭിച്ചത്  .ഇന്നത്തെ ചിന്താവിഷയമായി വൃക്ഷായുർവേദത്തിലെ  പ്രസിദ്ധമായ ഉദ്ധരണി ആണ് അവതരിപ്പിച്ചത്

                  ഡയ റ്റ്  പരിസരത്തിലെ മരം നടലിനു ശേഷം പരിസ്ഥിതി ദിന സമ്മേളനം നടന്നുശ്രീ അതുൽ കുമാർ അധ്യക്ഷൻ ആയിരുന്ന യോഗത്തിൽ ശ്രീമതി രഞ്ജിനി മോൾ സ്വാഗതം  ആശംസിച്ചു . ശ്രീ ഡി വിനയ ചന്ദ്രൻ രചിച്ച കാട് എന്ന കവിത ചൊല്ലിക്കൊണ്ട് ഡോ സുരേഷ് കുമാർ  ഉദ് ഘാടനം ചെയ്തു ഡോ  മേർസി , ഡോ ഷീജാകുമാരി കുമാരി മിനി  വി പി  എന്നിവർ സന്ദേ ശ ങ്ങൾ നല്കി അതോടെ ഒരു വര്ഷം നീണ്ടു നില്ക്കുന്ന പരിസ്ഥിതി പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്താൻ പ്രതിജ്ഞാ ബദ്ധത പ്രകടിപ്പിച്ചു കൊണ്ട് അദ്ധ്യാപക വിദ്യാർഥികൾ ഒരു പുതിയ സംരംഭത്തി ലേയ്ക്ക് ഒന്നിച്ചു ചുവടു വച്ചു .കുമാരി മഞ്ചു  കൃതജ്ഞ ത രേഖപ്പെടുത്തി

                   ആദ്യ പ്രവർത്തനമായി പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ദീപിക അവതരിപ്പിച്ച സെമിനാർ നടന്നു. തുടർന്ന് ഓരോരുത്തരും അവരവരുടെ കാഴ്ച്ച പ്പാടുകൾ അവതരിപ്പിച്ചു. പരിസ്ഥിതി പതിപ്പ് നിർമാണത്തിനും തുടക്കം കുറിച്ചു  ഡയറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്ന ചില പരിപാടികൾ ഇനി പറയുന്നു
1 സ്കിറ്റ് അവതരണം
2.പരിസ്ഥിതി വായന -പരിസ്ഥിതിയുമായി ബന്ധമുള്ള പുസ്തകങ്ങളുടെ വായനയും  കുറിപ്പ് അവതരണവും
3. വനവത്കരണ പരിപാടികൾ
4 ബോധവത്കരണ കുറിപ്പ് അവതരണം -എല്ലാ അസെംബ്ലി യിലും
5 ചിത്ര ആൽബം  നിർമിക്കൽ
6 റിസോർസ് പുസ്തകം നിർമിക്കൽ
7. പ്രസന്റെഷനുകൾ നിർമിക്കൽ
8.പരിസ്ഥിതി ബ്ലോഗിങ്

 നാളത്തെ പരിസ്ഥിതിക്ക് എന്റെ സമ്മാനം എന്ന ചിന്ത ഉണർത്തി യോഗം അവസാനിച്ചു

ഒരു നല്ല നാളെക്കായ്‌ പ്രകൃതിയെ നമുക്ക് സംരക്ഷിക്കാം മുദ്രാവാക്യങ്ങളല്ല  പ്രവര്ത്തനമാണ് പ്രധാനം 

  

No comments: