BEST BLOGGER SCHOOL AWARD GOES TO GUPS PADINJATTINKARA

Sunday, 29 June 2014

Residence

ഒന്നാം ക്ളാസ്സിലെ മലയാളത്തിൽ കുട്ടികൾക്കായി നല്കാൻ ജീവികളുടെ പാർപ്പിടത്തെ ക്കുറിച്ചുള്ള പോസ്റ്റ് 

                                    പാർപ്പിടം 

                        ഡോ ഷീജാകുമാരി കൊടുവഴനൂർ

  കുട്ടി        കുരുവീ കുഞ്ഞിക്കുരുവീ നിൻ 

                പാർപ്പിടമേതാ പറയാമോ?

കുരുവി     വേപ്പ് മരത്തിൽ അതാ കാണ്മു 

              ഞാൻ പാർക്കുന്നൊരു ചെറു കൂട് 

കുട്ടി   തത്തേ  തത്തേ തത്തമ്മേ നീ      

         പാർക്കുവതെവിടെ പറയൂല്ലേ 

തത്ത   ദൂരെ മരത്തിൻ ചില്ലയിലെ   

         പൊത്തിൽ വസിപ്പേൻ  സകുടുംബം

കുട്ടി    സിംഹത്താനെ ചൊല്ലുക നീ   

          പാർക്കുവതെവിടെ സുഖമായ് നീ 

സിംഹം-  മൃഗരാജാവിനു ചേർന്ന  വിധം    

          കാട്ടിലെ ഗുഹയിൽ വസിപ്പൂ ഞാൻ

കുട്ടി    മൂർഖൻ  പാമ്പേ  പറയൂ നീ   

             നിന്നുടെ പാർപ്പിടം ഏതാണ് -- 

പാമ്പ്‌   മണ്ണിന്നടിയിലെ മാളത്തിൽ 

          തന്നെ വസിപ്പൂ ഞാനെന്നും 

കുട്ടി     ചിതലേ പറയുക എന്നോട്     

      പാർക്കാൻ എവിടെയിടം തേടി? 

ചിതൽ  -മണ്ണാൽ തീർത്തൊരു പുറ്റിൽ ഞാൻ                     

കൂട്ടരോടോത്തേ  വാഴുന്നു

                                       വിവിധ ജീവികളുടെ  പാർപ്പിടം  























Friday, 27 June 2014

For a creative school

വിദ്യാലയങ്ങൾ  മികച്ചതാകാൻ 


നമ്മുടെ വിദ്യാലയങ്ങളിൽ ക്രിയാത്മകമായ ഒ ത്തിരി  പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നുണ്ട് എന്നാൽ ചെയ്തു തീർത്തു എന്ന ചാരിതാർത് ഥത്തിനപ്പുറം അതിന് അക്കാദമികമായ പ്രസക്തി  എത്രത്തോളം എന്ന് ചിന്തിച്ചിട്ടുണ്ടോ?

  • കുട്ടികളുടെ പഠന മികവിന് അതെത്രത്തോളം സഹായകമായി?
  • ഓരോ കുട്ടിയേയും അത് മികവിലെയ്ക്ക് നയിക്കുന്നുണ്ടോ?ആ മികവുകൾ ദൃശ്യവും  അളക്കാവുന്നവയും ആണോ?
  • സ്കൂളിന്റെ ആകെയുള്ള വികസനത്തിന് അത് സഹായകമായിട്ടുണ്ടോ?
  • പാഠഭാഗ ങ്ങളുമായി അതിനെ ബന്ധിപ്പിക്കാൻ  എത്രത്തോളം കഴിഞ്ഞു?
  • സ്കൂളിന്റെ പരിസ്ഥിതിയുമായി എത്രത്തോളം അത് ഇണങ്ങുന്നു ?
  • അതിൽ നിന്ന് കുട്ടികൾക്ക് കിട്ടുന്ന അറിവുകൾ  കൃത്യമായി അവരുടെ ചിന്തകളെയും പ്രവൃത്തിക ളെയും ഗുണാത്മ കമായി സ്വാധീനിക്കുന്നുണ്ടോ?
  • പ്രവർത്തനന്ത്തിലൂടെ കുട്ടികൾ ആർജിച്ച  മനോഭാവങ്ങൾ അവരുടെ സംസ്കാരത്തിന്റെ ഭാഗം ആകുന്നുണ്ടോ?  
                                            ഇത്തരം കാര്യങ്ങൾ മനസ്സി ൽ വച്ച് വേ ണം ഒരു  പഠന പ്രവർ ത്തനം നല്കേണ്ടത് . ഇതിനായി  സൂക്ഷ്മ തല ആസൂത്രണം  ആവശ്യമാണ്  ഉദാഹരണമായി ഒരു സ്കൂളിലെ ചില  പ്രവർത്തനങ്ങളുടെ  ആസൂത്രണം നോക്കൂ .




ഇത്തരത്തിൽ കൃത്യവും അളക്കാവുന്നതുമായ പഠന മികവുകൾ ആദ്യം ലിസ്റ്റ് ചെയ്ത് അതിനായുള്ള സ്രോതസ്സുകൾ , പ്രവർത്തനങ്ങൾ ,സഹായക ഘടകങ്ങൾ പ്രതീക്ഷിത ബുദ്ധി മുട്ടുകൾ എന്നിവ കണ്ടെത്തി മുന്നോട്ടു പോയാല സ്കൂൾ കൂടുതൽ മികച്ഛതാകില്ലേ? 
നമുക്ക് മാതൃകകകൾ സൃഷ്ടിക്കാം 
മികവുകൾ പ്രത്യക്ഷത്തിൽ അറിയുന്ന രീതിയിലാക്കാം 
ഓരോ വിദ്യാലയവും മികച്ചതാകട്ടെ 

Monday, 9 June 2014

Third standaard EVS

മൂന്നാം ക്ലാസ് പരിസ്ഥിതി ശാസ്ത്രം ആദ്യ യൂണി റ്റിൽ ചെയ്യാവുന്ന പ്രവർത്തനങ്ങൾ 

1 മുളയുടെ വിശേഷങ്ങൾ തന്നിട്ടുണ്ട് -കൂടുതൽ വിവരങ്ങൾ ചേർത്ത് കുറിപ്പ്  തയ്യാറാക്കാം
   അത് പോലെ പരിചിതമായ വൃക്ഷങ്ങളെ ക്കുറിച്ച് വിവരങ്ങൾ ശേഖരിച്ചു കുട്ടികൾ വൃക്ഷപ്പതിപ്പ് തയ്യാറാക്കും
2 വൃക്ഷ ആൽബം തയ്യാറാക്കാം. ഓരോ വൃക്ഷ്തെയും കുറിച്ച വിവരങ്ങൾ ചേർത്താൽ കൂടുതൽ സമഗ്രമായി
3 പൂന്തോട്ടം -വീടിലും സ്കൂളിലും -അവയെ കുറിച്ച വിവരണം നടത്തിക്കാം .ഭാഷണം ശീലി ക്കട്ടെ
4.പൂന്തോട്ടം -കൊളാഷ് നിർമാണം
5 ആഹാരത്തിനു ഉപയോഗിക്കുന്ന സസ്യങ്ങളെ കുറിച്ച് പ്രൊജക്റ്റ്‌ ആവാമല്ലോ

                    കൂ ടുതൽ ആശയങ്ങൾ ഉണ്ടെങ്കിൽ ചേർക്കുക 

Sunday, 8 June 2014

Lesson planning



]mTmkq{XWw F§s\?

Hcp ]mTw Bkq{XWw sN¿pt¼mÄA²ym]nI Fs´Ãmw  {i²nbv¡Ww?
·       ]mT`mK¯p \n¶pÅ ]camh[n ]T\t\«§Ä
·       ]mT¯neqsS hnIkn¸nbv¡mhp¶ kmaplyaqey§Ä
·       ^mT`mKs¯ k¼¶am¡p¶Xn\pXIp¶ {]hÀ¯\§Ä
·       A[nI hmb\bv¡p Ip«nIÄ¡p \evImhp¶ ]pkvXI§Ä
·       A[nIw \evImhp¶AdnhpIÄ
·       ]mT`mK¯n\p kmaqlv.PohnXhpambpÅ _Ôw
·       sFknänbpsSbpw Iemþ{]hr¯n]cnNb taJeIfpsSbpw km[yX
·       A\ptbmPyamb ]T\kma{KnIÄ
           ChsbÃmw IW¡nseSp¯psIm­v Hcp ]mT`mKw Bkq{XWw sNbvXp t\m¡q .So¨nwKv am\zen Ch DÄs¡mÅnbv¡m³ ad¡nÃtÃm

Saturday, 7 June 2014

parasitic plants

പരാദ സസ്യങ്ങൾ

(അഞ്ചാം ക്ലാസ്സിലെ അടിസ്ഥാന ശാസ്ത്രത്തിൽ പ്രയോജന പ്പെടുത്താവുന്നത് )
മറ്റു സസ്യങ്ങളെ ആശ്രയിച്ചു പോഷണം നിർവഹിയ്ക്കുന്ന  സസ്യങ്ങളാണ് പരാദ സസ്യങ്ങള ചില പ്രധാന പരാദ സസ്യങ്ങളാണ് താഴെ കൊടുക്കുന്നത്‌
ചന്ദനം

മൂടില്ലാത്താളി


ഇത്തിൾകണ്ണി
 മോണോ ട്രോപ
 റഫ് ളേ സിയ
ലോകത്തിലെ ഏറ്റവും വലിയ പുഷ്പമായ റഫ് ളേ സിയ ശ്രദ്ധിക്കൂ  ഇതിനു ചീഞ്ഞ മാംസത്തിന്റെ ഗന്ധമാണ്   എന്നാൽ ഇത്  ടൂറിസ്റ്റ് കളെ വളരെയേറെ ആകർ ഷിക്കുന്ന ഒന്നാണ്

Thursday, 5 June 2014

World Environment day celebrations at DIET Kollam

പ്രകൃതി സംരക്ഷണം ഒരു വ്രതമാക്കുവാൻ 

ഡയറ്റി ലെ പരിസ്ഥിതി ദിനാഘോഷങ്ങൾ അസംബ്ലിയിലെ ആദിത്യ യുടെ ചിന്തോദ്ദീപകമായ പരിസ്ഥിതി കുറിപ്പ്  വയനയോടു കൂടിയാണ് ആരംഭിച്ചത്  .ഇന്നത്തെ ചിന്താവിഷയമായി വൃക്ഷായുർവേദത്തിലെ  പ്രസിദ്ധമായ ഉദ്ധരണി ആണ് അവതരിപ്പിച്ചത്

                  ഡയ റ്റ്  പരിസരത്തിലെ മരം നടലിനു ശേഷം പരിസ്ഥിതി ദിന സമ്മേളനം നടന്നുശ്രീ അതുൽ കുമാർ അധ്യക്ഷൻ ആയിരുന്ന യോഗത്തിൽ ശ്രീമതി രഞ്ജിനി മോൾ സ്വാഗതം  ആശംസിച്ചു . ശ്രീ ഡി വിനയ ചന്ദ്രൻ രചിച്ച കാട് എന്ന കവിത ചൊല്ലിക്കൊണ്ട് ഡോ സുരേഷ് കുമാർ  ഉദ് ഘാടനം ചെയ്തു ഡോ  മേർസി , ഡോ ഷീജാകുമാരി കുമാരി മിനി  വി പി  എന്നിവർ സന്ദേ ശ ങ്ങൾ നല്കി അതോടെ ഒരു വര്ഷം നീണ്ടു നില്ക്കുന്ന പരിസ്ഥിതി പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്താൻ പ്രതിജ്ഞാ ബദ്ധത പ്രകടിപ്പിച്ചു കൊണ്ട് അദ്ധ്യാപക വിദ്യാർഥികൾ ഒരു പുതിയ സംരംഭത്തി ലേയ്ക്ക് ഒന്നിച്ചു ചുവടു വച്ചു .കുമാരി മഞ്ചു  കൃതജ്ഞ ത രേഖപ്പെടുത്തി

                   ആദ്യ പ്രവർത്തനമായി പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ദീപിക അവതരിപ്പിച്ച സെമിനാർ നടന്നു. തുടർന്ന് ഓരോരുത്തരും അവരവരുടെ കാഴ്ച്ച പ്പാടുകൾ അവതരിപ്പിച്ചു. പരിസ്ഥിതി പതിപ്പ് നിർമാണത്തിനും തുടക്കം കുറിച്ചു  ഡയറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്ന ചില പരിപാടികൾ ഇനി പറയുന്നു
1 സ്കിറ്റ് അവതരണം
2.പരിസ്ഥിതി വായന -പരിസ്ഥിതിയുമായി ബന്ധമുള്ള പുസ്തകങ്ങളുടെ വായനയും  കുറിപ്പ് അവതരണവും
3. വനവത്കരണ പരിപാടികൾ
4 ബോധവത്കരണ കുറിപ്പ് അവതരണം -എല്ലാ അസെംബ്ലി യിലും
5 ചിത്ര ആൽബം  നിർമിക്കൽ
6 റിസോർസ് പുസ്തകം നിർമിക്കൽ
7. പ്രസന്റെഷനുകൾ നിർമിക്കൽ
8.പരിസ്ഥിതി ബ്ലോഗിങ്

 നാളത്തെ പരിസ്ഥിതിക്ക് എന്റെ സമ്മാനം എന്ന ചിന്ത ഉണർത്തി യോഗം അവസാനിച്ചു

ഒരു നല്ല നാളെക്കായ്‌ പ്രകൃതിയെ നമുക്ക് സംരക്ഷിക്കാം മുദ്രാവാക്യങ്ങളല്ല  പ്രവര്ത്തനമാണ് പ്രധാനം