BEST BLOGGER SCHOOL AWARD GOES TO GUPS PADINJATTINKARA

Saturday, 30 November 2013

Food adulteration

           ഏഴാം ക്ലാസ്സിലെ ആരോഗ്യം സമ്പത്ത് എന്ന പാഠഭാഗവുമായി ബന്ധപ്പെടുത്തി എന്തെല്ലാം ചെയ്യാം ? കുട്ടികളുടെ തെറ്റായ ഭക്ഷണ രീതി പാടെ മാറ്റുന്ന, വീടുകളിൽ സുരക്ഷിത ഭക്ഷണം  ഉറപ്പാക്കുന്ന  ഒരു പാഠമായി അത് മാറ്റിക്കൂടെ? നമുക്ക് ചില പ്രവർത്തനങ്ങൾ ചെയ്യാം   മായം ചേർക്കൽ സർവസാധാരണം ആണല്ലോ ?  ഇതാ  ഏഴാം ക്ലാസ്സിലെ ആരോഗ്യം സമ്പത്ത് എന്ന പാഠഭാ ഗവുമായി ബന്ധപ്പെടുത്താവുന്ന കുറെ അറിവ് .

 മായം ചേർക്കപ്പെടുന്ന ചില വസ്തുക്കളും  അവയുടെ ദൂഷ്യ ഫലങ്ങളും 

ഇനം                               മായം  ചേർക്കുന്ന വസ്തു                          ദോഷം
അരി                                കല്ലു , മണ്ണ് റെഡ് ഓക് സൈഡു           ക്യാൻസർ , ആ മാശയരോഗങ്ങൾ
തുവരപ്പരിപ്പ്                    ടെട്രസിൻ   നിറം , കേസരി പരിപ്പ്       ക്യാൻസർ ,ആമാശയരോഗങ്ങൾ
                                                                                                         പെരുമുട്ട് വാതം
എത്തക്കായ്‌ ചിപ്സ്       ടെട്രസിൻ                                                   ആമാശയരോഗങ്ങൾ
ബിരിയാണി                  ടെട്രസിൻ                                                   ആമാശയരോഗങ്ങൾ
 ഇറച്ചി                          APnt\mtamt«m                             ക്യാൻസർ
 പഴവർഗങ്ങൾ          കാർബൈഡുഗ്യാസ്                                     ശ്വസിക്കുന്നത് പോലും അപകടം
വെളിച്ചണ്ണ                  റബ്ബർ എണ്ണ, മരോട്ടി എണ്ണ,  പാം ഓയിൽ   ഞരമ്പ്‌ കളെ ബാധിക്കുന്നു
ഫാസ്റ്റ് ഫുഡ്‌               കൃത്രിമകളറുകൾ                                        മഹോദരം, റെക് റ്റം ക്യാൻസർ
മധുര പലഹാരങ്ങൾ   സാക്കറിൻ, ഡൾസിൻ                                ക്യാൻസർ
ഭക്ഷ്യ എണ്ണ                 ലിക്വിഡ് പാരഫിൻ                                ക്യാൻസർ,  കയ് കാൽ  തളർച്ച
പാൽ                             ശുചിയല്ലാത്ത ജലം                              വയറുകടി കോളറ
പഞ്ചസാര                   സോഡാക്കാരം , ചോക്കുപൊടി             ക്യാൻസർ, ത്വക്ക് രോഗങ്ങൾ
                                                                                                       ഉദര രോഗങ്ങൾ
മഞ്ഞൾ                      ലെഡ് ക്രോമേറ്റ്                                       കയ് കാൽ  തളർച്ച,
                                                                                                      ആമാശയത്തിനുള്ളിൽ  ആവരണം
മല്ലി പൊടി                  അറക്ക പൊടി                                            ഉദര രോഗങ്ങൾ
ഐസ് ക്രീം                 പെപോ റെനാൽ                                     എലി വിഷമാണ്

 ഇനിയും ഏ റെ  മായം ചേർക്കലുകൾ  കണ്ടെത്തുവാൻ കുട്ടികളോട് ആവശ്യ പ്പടു. ഒരു സെമിനാർ ആവാം .  സെമിനാർ  റിപോർട്ട്   സ്കൂൾ ബ്ലോഗിൽ  ചേർക്കു
ഒരു പ്രൊജക്റ്റ്‌ ആവാം
വീട്ടിൽ   മായം ചേർന്ന എന്തെല്ലാം തരം വസ്തുക്കള ഉപയോഗിക്കുന്നു?
കണ്ടെത്തിയ ശേഷം ചില ബോധവത്കരണ പ്രവർത്തനങ്ങൾ ആകാമല്ലോ
എന്തെല്ലാമാണ് നിങളുടെ സ്കൂളിൽ ചെയ്യുന്നത് ?ബ്ലോഗിൽ ചേ ർക്കു .കൂടുതൽ പ്രവര്ത്തനങ്ങളും ആശയങ്ങളും അടുത്ത പോസ്റ്റിൽ .





Did you find?

പൂമ്പാറ്റകൾക്ക്  ഇഷ്ടമുളള പൂക്കൾ കണ്ടെത്തിയോ?
ഇല്ലെങ്കിൽ കണ്ടോളു
തെറ്റി പ്പൂവ്


ബന്തിപ്പൂവ്
അരിപ്പൂവ് 
കൃഷ്ണകിരീടം 


                          വില കൊടുത്ത് വാങ്ങേണ്ട തില്ലാത്ത  ഈ സസ്യങ്ങള നട്ടു വളർത്തി നമുക്ക് പൂമ്പാറ്റകൾ ക്കായ് ഒരു പൂന്തോട്ടം നിർമിക്കാം . പൂമ്പാറ്റകൾ തേൻ  കുടിക്കുന്നതും പരാഗണം നടത്തുന്നതും കണ്ടു രസിക്കാം . പൂമ്പാറ്റകളുടെ മുട്ടകളെയും അവ വിരിഞ്ഞ്  ഉണ്ടാകുന്ന ലാർവ കളെയും അവയുടെ സമാധി രൂപത്തെയും അവ പൂമ്പാറ്റകൾ ആകുന്നതും നിരീക്ഷിക്കാം
നിങ്ങളുടെ കണ്ടെത്തലുകൾ നിങ്ങളുടെ സ്കൂൾ ബ്ലോഗിൽ  ചേർക്കുമല്ലോ

 ലാർവകൾ എന്താണ് ആഹാരമാക്കുന്നത്?
എല്ലാ ലാർവകളും ഒരേ ഭക്ഷണമാണോ ഇഷ്ടപ്പെടുന്നത്? കണ്ടെത്തി കമെന്റ് ആയി ചേർക്കു

Monday, 25 November 2013

can we make a butterfly garden?

സ്കൂളിൽ ഒരു ശലഭോദ്യാനം ആയാലോ?
എന്തെല്ലാം നന്മകൾ
-സ്കൂളിനു മനോഹാരിതയാർന്ന ഒരു പൂന്തോട്ടം
-കുട്ടികൾക്ക്  പ്രകൃതിയുമായി സംവദിക്കാൻ ഒരു അവസരം
-കുട്ടികൾക്ക് പ്രകൃതിസംരക്ഷണത്തിന്  ഒരു ബാല പാഠം
-കുട്ടികൾക്ക്‌  ശ ലഭങ്ങളുടെ ജീവിതരീതിയെക്കുറിച്ചും,ജീവിതച്ചക്രത്തെക്കുറിച്ചും  പഠിക്കാൻ അവസരം
- കുട്ടികൾക്ക്  പ്രകൃതിയിലെ ആവാസ വ്യവസ്ഥ കളെക്കുറിച്ച്  നിരീക്ഷണത്തിലൂടെ അറിയാൻ അവസരം
-പരാഗണം വിത്ത് ഉല്പാദനം ഇവയിൽ ശലഭങ്ങൾക്ക് ഉള്ള പ്രാധാന്യം അറിയാൻ കുട്ടികൾക്ക് അവസരം
-പ്രകൃതിയുടെ കുഞ്ഞോ മനകളായ ശലഭങ്ങൾക്ക്  പൂന്തേൻ ഉണ്ടു പാറി നടക്കാൻ ഒരു കുഞ്ഞു സ്വർഗം

നമുക്ക് സൃഷ്ടിക്കാം ഒരു ശലഭോദ്യാനം

എന്തെല്ലാം ചെയ്യണം?
ശ ലഭങ്ങൾ ക്ക് പ്രിയമുള്ള പുഷ്പങ്ങൾ ഇ തെല്ലാം എന്ന് കണ്ടെത്തണം . അത് കുട്ടികൾ ചെയ്യില്ലെ ?
 കണ്ടെത്തി ലിസ്റ്റ് ചെയ്യില്ലേ ? അത്    ബ്ലോഗിൽ നല്കു
കണ്ടെത്താൻ ആയില്ലെങ്കിൽ അടുത്ത പോസ്റ്റ്‌ നോക്കുക
ആ പുഷ്പങ്ങൾ ഉള്ള ചെടികള നട്ടു  കൂടെ?
 നമുക്ക് പരിപാലിക്കാം പ്രകൃതിയുടെ  സൌന്ദര്യശകലങ്ങൾ ആയ ശലഭങ്ങളെ


 


-