Friday, 20 December 2013
A total quality school is not a dream
A total quality school is no longer a mere dream. you can make it real
You can make your school a quality school
Focus on the quality of the following areas
1.Discipline and punctuality
2 Cleanliness and upkeep of campus
3. Excellence in academic achievement
4.Excellence in non- academic achievement
5 Organizational climate of the school
6.satisfaction o teachers, students and parents
Make a vision and a plan and post it as a comment to this blogpost. .We shall assist you to make your dream about your school come true
Make systematic effort to develop your school into a total quality school
Saturday, 14 December 2013
കുട്ടികളുടെ കൃഷിത്തോട്ടം@മനോജ് സാര്‍ വെള്ളൂപ്പാറ
നട്ടുവളര്‍ത്താം നങ്ങേല്യേ----
കാലത്തിനൊപ്പം നടക്കാന്‍ കൂട്ടാക്കാത്ത കൃഷിയെ ഒപ്പം കൂട്ടാന്‍ ഒരു ശ്രമം .അതിന് മനോജ് സാറിന്‍റെയും കുട്ടികളുടെയും ഉത്സാഹത്തിന്റെ ഈണവും താളവും.-വെള്ളൂപ്പാറ യു പി എസില്‍ നിന്ന് പഠനത്തിന് ഒരു കൃഷി ഭാഷ്യം .
മഹിഷ്മ, അലന്‍ എസ് താജ്,കാര്‍ത്തിക,ഹരികൃഷ്ണന്‍,ജ്യോതിഷ്കുമാര്‍ എന്നിവര്‍ കൃഷിയിടത്തില്‍
കള നീക്കാതിരുന്നാല്‍ വിള നശിക്കും |
ഇലപ്പുള്ളി രോഗമാണിത് |
ഇങ്ങനെയാണ് പടര്‍ത്തേണ്ടത് |
തലപ്പ് ഒടിയാതെ സൂക്ഷിക്കണേ ഡയറ്റ് ഫാക്കല്‍റ്റി ശ്രീ ചന്ദ്രന്‍ കുട്ടികള്‍ക്ക് നിര്‍ദ്ദേശം നല്കുന്നു |
ഒപ്പമുണ്ട് ഞങ്ങളും സഹായിക്കാന്‍- ഡയറ്റ് ഫാക്കല്‍റ്റി ശ്രീ ചന്ദ്രന്‍ മനോജ് സാറിനും കുട്ടികള്‍ക്കുമൊപ്പം
മനോജ്സാറിനും കുട്ടികള്‍ക്കും അഭിനന്ദനങ്ങള്‍
Friday, 6 December 2013
Little farmers at the field
കൃഷിയുടെ പാഠങ്ങൾ കൃഷിയിലൂടെ
തഴുത്തല മുസ്ലിം യു പി എസിലെ കുട്ടികൾ കാർഷിക ക്ലബ് പ്രവർത്തനങ്ങളിൽ
"ദേ ഇങ്ങനെയാണ് വെണ്ട നടാൻ കുഴി എടുക്കേണ്ടത്" . കൃഷി ഓഫീസർ ശ്രീ സജീവ് കുട്ടികൾക്ക് നിർദ്ദേ ശ ങ്ങളും സഹായവുമായി കൃഷിയിടത്തിൽ
കുട്ടികൾക്ക് സഹായവും പ്രോത്സാഹനവും നിർദ്ദേ ശ ങ്ങളും നല്കി ബിജുസാറും സജീവ് സാറും കുട്ടികൾക്ക് ഒപ്പം
ഈ പ്രവർത്തനത്തിലൂടെ അവർ ലക്ഷ്യമിടുന്നത് താഴെ കാണിക്കുന്നു
1 കുട്ടികൾ അധ്വാനത്തിന്റെ മാഹാത്മ്യം തിരിച്ചറിയുന്നു
2. വിവിധ വിളകളുടെ കൃഷി രീതി പഠിക്കുന്നു
3 നടീൽ വസ്തുക്കൾ എന്തെല്ലാം എന്ന് പഠിക്കുന്നു
4 വിത്ത് മുളക്കാൻ ഉള്ള സാഹചര്യങ്ങൾ പഠിക്കുന്നു
5 വിവിധ തരം പച്ചക്കറികൾ, അവയുടെ പ്രത്യേകതകൾ , ഉലപാദന രീതികൾ പരാഗണം , വിത്ത് ഉല്പാദനം ,വിളകളെ ആക്രമിക്കുന്ന കീടങ്ങൾ , അവയുടെ നിയന്ത്രണ മാർഗങ്ങൾ എന്നിവ യെ ക്കുറിച്ച് ധാരണ നേടുന്നു
6 ഒരുമിച്ചു പ്രവർത്തിക്കാൻ ഉള്ള മനോഭാവം , സഹകരണം, നേത്രുത്വ ഗുണം,തുടങ്ങിയവ കുട്ടികളിൽ വികസിക്കുന്നു
7 കുട്ടികളുടെ കായിക ക്ഷമത വർദ്ധിക്കുന്നു
8 കാര്ഷിക സംസ്കാരം വികസിക്കുന്നു
ബിജു സാറിനും സജീവ് സാറിനും അഭിനന്ദനങ്ങൾ
Saturday, 30 November 2013
Food adulteration
ഏഴാം ക്ലാസ്സിലെ ആരോഗ്യം സമ്പത്ത് എന്ന പാഠഭാഗവുമായി ബന്ധപ്പെടുത്തി എന്തെല്ലാം ചെയ്യാം ? കുട്ടികളുടെ തെറ്റായ ഭക്ഷണ രീതി പാടെ മാറ്റുന്ന, വീടുകളിൽ സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്ന ഒരു പാഠമായി അത് മാറ്റിക്കൂടെ? നമുക്ക് ചില പ്രവർത്തനങ്ങൾ ചെയ്യാം മായം ചേർക്കൽ സർവസാധാരണം ആണല്ലോ ? ഇതാ ഏഴാം ക്ലാസ്സിലെ ആരോഗ്യം സമ്പത്ത് എന്ന പാഠഭാ ഗവുമായി ബന്ധപ്പെടുത്താവുന്ന കുറെ അറിവ് .
മായം ചേർക്കപ്പെടുന്ന ചില വസ്തുക്കളും അവയുടെ ദൂഷ്യ ഫലങ്ങളും
ഇനം മായം ചേർക്കുന്ന വസ്തു ദോഷം
അരി കല്ലു , മണ്ണ് റെഡ് ഓക് സൈഡു ക്യാൻസർ , ആ മാശയരോഗങ്ങൾ
തുവരപ്പരിപ്പ് ടെട്രസിൻ നിറം , കേസരി പരിപ്പ് ക്യാൻസർ ,ആമാശയരോഗങ്ങൾ
പെരുമുട്ട് വാതം
എത്തക്കായ് ചിപ്സ് ടെട്രസിൻ ആമാശയരോഗങ്ങൾ
ബിരിയാണി ടെട്രസിൻ ആമാശയരോഗങ്ങൾ
ഇറച്ചി APnt\mtamt«m ക്യാൻസർ
പഴവർഗങ്ങൾ കാർബൈഡുഗ്യാസ് ശ്വസിക്കുന്നത് പോലും അപകടം
വെളിച്ചണ്ണ റബ്ബർ എണ്ണ, മരോട്ടി എണ്ണ, പാം ഓയിൽ ഞരമ്പ് കളെ ബാധിക്കുന്നു
ഫാസ്റ്റ് ഫുഡ് കൃത്രിമകളറുകൾ മഹോദരം, റെക് റ്റം ക്യാൻസർ
മധുര പലഹാരങ്ങൾ സാക്കറിൻ, ഡൾസിൻ ക്യാൻസർ
ഭക്ഷ്യ എണ്ണ ലിക്വിഡ് പാരഫിൻ ക്യാൻസർ, കയ് കാൽ തളർച്ച
പാൽ ശുചിയല്ലാത്ത ജലം വയറുകടി കോളറ
പഞ്ചസാര സോഡാക്കാരം , ചോക്കുപൊടി ക്യാൻസർ, ത്വക്ക് രോഗങ്ങൾ
ഉദര രോഗങ്ങൾ
മഞ്ഞൾ ലെഡ് ക്രോമേറ്റ് കയ് കാൽ തളർച്ച,
ആമാശയത്തിനുള്ളിൽ ആവരണം
മല്ലി പൊടി അറക്ക പൊടി ഉദര രോഗങ്ങൾ
ഐസ് ക്രീം പെപോ റെനാൽ എലി വിഷമാണ്
ഇനിയും ഏ റെ മായം ചേർക്കലുകൾ കണ്ടെത്തുവാൻ കുട്ടികളോട് ആവശ്യ പ്പടു. ഒരു സെമിനാർ ആവാം . സെമിനാർ റിപോർട്ട് സ്കൂൾ ബ്ലോഗിൽ ചേർക്കു
ഒരു പ്രൊജക്റ്റ് ആവാം
വീട്ടിൽ മായം ചേർന്ന എന്തെല്ലാം തരം വസ്തുക്കള ഉപയോഗിക്കുന്നു?
കണ്ടെത്തിയ ശേഷം ചില ബോധവത്കരണ പ്രവർത്തനങ്ങൾ ആകാമല്ലോ
എന്തെല്ലാമാണ് നിങളുടെ സ്കൂളിൽ ചെയ്യുന്നത് ?ബ്ലോഗിൽ ചേ ർക്കു .കൂടുതൽ പ്രവര്ത്തനങ്ങളും ആശയങ്ങളും അടുത്ത പോസ്റ്റിൽ .

Did you find?
പൂമ്പാറ്റകൾക്ക് ഇഷ്ടമുളള പൂക്കൾ കണ്ടെത്തിയോ?
ഇല്ലെങ്കിൽ കണ്ടോളു
തെറ്റി പ്പൂവ്
ബന്തിപ്പൂവ്
വില കൊടുത്ത് വാങ്ങേണ്ട തില്ലാത്ത ഈ സസ്യങ്ങള നട്ടു വളർത്തി നമുക്ക് പൂമ്പാറ്റകൾ ക്കായ് ഒരു പൂന്തോട്ടം നിർമിക്കാം . പൂമ്പാറ്റകൾ തേൻ കുടിക്കുന്നതും പരാഗണം നടത്തുന്നതും കണ്ടു രസിക്കാം . പൂമ്പാറ്റകളുടെ മുട്ടകളെയും അവ വിരിഞ്ഞ് ഉണ്ടാകുന്ന ലാർവ കളെയും അവയുടെ സമാധി രൂപത്തെയും അവ പൂമ്പാറ്റകൾ ആകുന്നതും നിരീക്ഷിക്കാം
നിങ്ങളുടെ കണ്ടെത്തലുകൾ നിങ്ങളുടെ സ്കൂൾ ബ്ലോഗിൽ ചേർക്കുമല്ലോ
ലാർവകൾ എന്താണ് ആഹാരമാക്കുന്നത്?
എല്ലാ ലാർവകളും ഒരേ ഭക്ഷണമാണോ ഇഷ്ടപ്പെടുന്നത്? കണ്ടെത്തി കമെന്റ് ആയി ചേർക്കു
ഇല്ലെങ്കിൽ കണ്ടോളു
തെറ്റി പ്പൂവ്
ബന്തിപ്പൂവ്
അരിപ്പൂവ്
കൃഷ്ണകിരീടം
വില കൊടുത്ത് വാങ്ങേണ്ട തില്ലാത്ത ഈ സസ്യങ്ങള നട്ടു വളർത്തി നമുക്ക് പൂമ്പാറ്റകൾ ക്കായ് ഒരു പൂന്തോട്ടം നിർമിക്കാം . പൂമ്പാറ്റകൾ തേൻ കുടിക്കുന്നതും പരാഗണം നടത്തുന്നതും കണ്ടു രസിക്കാം . പൂമ്പാറ്റകളുടെ മുട്ടകളെയും അവ വിരിഞ്ഞ് ഉണ്ടാകുന്ന ലാർവ കളെയും അവയുടെ സമാധി രൂപത്തെയും അവ പൂമ്പാറ്റകൾ ആകുന്നതും നിരീക്ഷിക്കാം
നിങ്ങളുടെ കണ്ടെത്തലുകൾ നിങ്ങളുടെ സ്കൂൾ ബ്ലോഗിൽ ചേർക്കുമല്ലോ
ലാർവകൾ എന്താണ് ആഹാരമാക്കുന്നത്?
എല്ലാ ലാർവകളും ഒരേ ഭക്ഷണമാണോ ഇഷ്ടപ്പെടുന്നത്? കണ്ടെത്തി കമെന്റ് ആയി ചേർക്കു
Monday, 25 November 2013
can we make a butterfly garden?
സ്കൂളിൽ ഒരു ശലഭോദ്യാനം ആയാലോ?
എന്തെല്ലാം നന്മകൾ
-സ്കൂളിനു മനോഹാരിതയാർന്ന ഒരു പൂന്തോട്ടം
-കുട്ടികൾക്ക് പ്രകൃതിയുമായി സംവദിക്കാൻ ഒരു അവസരം
-കുട്ടികൾക്ക് പ്രകൃതിസംരക്ഷണത്തിന് ഒരു ബാല പാഠം
-കുട്ടികൾക്ക് ശ ലഭങ്ങളുടെ ജീവിതരീതിയെക്കുറിച്ചും,ജീവിതച്ചക്രത്തെക്കുറിച്ചും പഠിക്കാൻ അവസരം
- കുട്ടികൾക്ക് പ്രകൃതിയിലെ ആവാസ വ്യവസ്ഥ കളെക്കുറിച്ച് നിരീക്ഷണത്തിലൂടെ അറിയാൻ അവസരം
-പരാഗണം വിത്ത് ഉല്പാദനം ഇവയിൽ ശലഭങ്ങൾക്ക് ഉള്ള പ്രാധാന്യം അറിയാൻ കുട്ടികൾക്ക് അവസരം
-പ്രകൃതിയുടെ കുഞ്ഞോ മനകളായ ശലഭങ്ങൾക്ക് പൂന്തേൻ ഉണ്ടു പാറി നടക്കാൻ ഒരു കുഞ്ഞു സ്വർഗം
-

നമുക്ക് സൃഷ്ടിക്കാം ഒരു ശലഭോദ്യാനം
എന്തെല്ലാം ചെയ്യണം?
ശ ലഭങ്ങൾ ക്ക് പ്രിയമുള്ള പുഷ്പങ്ങൾ ഇ തെല്ലാം എന്ന് കണ്ടെത്തണം . അത് കുട്ടികൾ ചെയ്യില്ലെ ?
കണ്ടെത്തി ലിസ്റ്റ് ചെയ്യില്ലേ ? അത് ബ്ലോഗിൽ നല്കു
കണ്ടെത്താൻ ആയില്ലെങ്കിൽ അടുത്ത പോസ്റ്റ് നോക്കുക
ആ പുഷ്പങ്ങൾ ഉള്ള ചെടികള നട്ടു കൂടെ?
നമുക്ക് പരിപാലിക്കാം പ്രകൃതിയുടെ സൌന്ദര്യശകലങ്ങൾ ആയ ശലഭങ്ങളെ
-
Thursday, 24 October 2013
Wednesday, 23 October 2013
ബ്ലോഗ് - ഒരു വേറിട്ട ചിന്ത
സാങ്കേതികവിദ്യയുടെ ഗുണഫലങ്ങള്‍ വിദ്യാഭ്യാസ പ്രക്രിയയില്‍
പ്രയോജനപ്പെടുത്തുന്നതുവഴി പഠനം രസകരവും താത്പര്യജനകവു മായിത്തീരുമെന്ന് നമുക്കറിയാം.വിവര വിനിമയ സാങ്കേതിക വിദ്യയുടെ സംഭാവനകളിലൊന്നായ 'ബ്ലോഗ് 'ഒരു മിനി വെബ്സൈറ്റാണല്ലോ. പഠനമികവുകള്‍ പ്രസിദ്ധപ്പെടുത്തുന്നതിനും വിദ്യാലയതല മികവുകള്‍ പങ്കുവയ്ക്കുന്നതിനും സ്കൂളുകള്‍ക്ക് ബ്ലോഗ് പ്രയോജനപ്പെടുത്തുവാന്‍ കഴിയും.
ജില്ലയിലെ തെരഞ്ഞെടുത്ത സബ് ജില്ലകളിലെ 12 വിദ്യാലയങ്ങളില്‍ പഠനം മെച്ചപ്പെടുത്തുന്നതിന് ബ്ലോഗ് പ്രയോജനപ്പെടുത്തുന്നതിനെപ്പറ്റി ഡയറ്റ് ആലോചിക്കുന്നു.
ചടയമംഗലം, കൊട്ടാരക്കര, ചാത്തന്നൂര്‍, കൊല്ലം എന്നിവയാണ് സബ് ജില്ലകള്‍. സബ് ജില്ലകളുടെ ചുമതലയുള്ള ഡയറ്റ്ഫാക്കല്‍റ്റികളുടെ സേവനം ഉപയോഗപ്പെടുത്തും.
നവംബര്‍ 5നു മുമ്പ് സ്കൂള്‍തല വിവരശേഖരണം പൂര്‍ത്തിയാക്കും. സ്കൂളുകളിലെ അദ്ധ്യാപകര്‍ക്ക് നവംബര്‍ 11,12 തീയതികളില്‍ പരിശീലനം നല്കും. 6 ന് ജില്ലാതല സെമിനാറും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
സ്കൂളുകളെ സംസ്ഥാനതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന മികവിന്റെ കേന്ദ്രങ്ങളാക്കുകയാണ് ലക്ഷ്യം. കൊല്ലം ഡയറ്റ് സീമാറ്റിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.ശ്രീ. കെ.കേശവന്‍ പോറ്റി (പ്രിന്‍സിപ്പല്‍), ഡോ.റ്റി.ആര്‍. ഷീജാകുമാരി, ശ്രീ.ജി.എസ്.ദിലീപ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്കും.
Subscribe to:
Posts (Atom)